ad
Deshabhimani

കേന്ദ്ര സർക്കാർ വിവേചനം തുടരുമ്പോൾ വിഭവസമാഹരണത്തിന് പുതിയ സാധ്യത തേടും; എൽഡിഎഫ്

LDF Manifesto

എൽഡിഎഫ് പ്രകടന പത്രിക

വെബ് ഡെസ്ക്

Published on Apr 03, 2026, 12:53 PM | 1 min read

തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഉപരോധസമാനമായ വിവേചനം തുടരുന്ന സാഹചര്യത്തിൽ വിഭവസമാഹരണത്തിന് പുതിയ സാധ്യതകൾ കണ്ടെത്തുമെന്ന് എൽഡിഎഫ് പ്രകടനപത്രിക. ഡാമിലും പുഴകളിലുമുള്ള മണൽനിക്ഷേപം കൂടുതൽ ആസൂത്രിതമായും പരിസ്ഥിതി പരിഗണനകൾ പാലിച്ചും ഉപയോഗിക്കാൻ കഴിയണം.


റെയർ എർത്ത് കോറിഡോറും റെയർ എർത്ത് മിഷനും ഭാവികാലത്തെ വിഭവസമാഹാരണ സാധ്യതകൾ കൂടിയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയും മോട്ടോർ വാഹന നികുതിയും ദേശീയതലത്തിൽ ഏകീകരിക്കുന്നതിനെ എതിർക്കും. പെട്രോളിയം, മദ്യ നികുതികൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ പാടില്ല. ജിഎസ്ടി വരുമാനം വർധിപ്പിക്കാനുള്ള നടപടി ജിഎസ്ടി കൗൺസിൽ സ്വീകരിച്ചേ തീരൂ. കേന്ദ്ര സിജിഎസ്ടിയും സംസ്ഥാന സർക്കാരിന്റെ എസ്ജിഎസ്ടിയും ഇപ്പോൾ 50 ശതമാനം വീതം തുല്യമാണ്. ഇത് സംസ്ഥാനങ്ങൾക്ക് അനുകൂലമായി 60:40 ആകണം. മുൻകാല ചെക്ക്പോസ്റ്റ് അടിസ്ഥാന സൗകര്യങ്ങളെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾക്കായി പുനർവിന്യസിക്കും. ഇതോടൊപ്പം നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ നിരീക്ഷണസംവിധാനങ്ങൾ കേരളത്തിലേക്കുള്ള റോഡ് കവാടങ്ങളിൽ ഏർപ്പെടുത്തുന്നത് ആലോചിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home