ad
Deshabhimani

print edition വിഭ്രാന്തിയിലായവർ
നുണബോംബുമായി കളത്തിൽ

VD Satheeshan.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 12:01 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പതിവുപോലെ അപവാദങ്ങളും നുണബോംബുകളുമായി യുഡിഎഫ്‌ കളത്തിലിറങ്ങി. വികസനത്തിലും ജനക്ഷേമത്തിലും റെക്കോഡിട്ട ജനകീയ സർക്കാരിനെതിരെ നട്ടാൽ കുരുക്കാത്ത പ്രചാരണം നടത്തി അധികാരത്തിലേറാനാണ്‌ ശ്രമം.


എൽഡിഎഫ്‌ തുടർഭരണത്തിലെത്തുമെന്ന്‌ ഉറപ്പായപ്പോൾ ഉറക്കം നഷ്‌ടപ്പെട്ട കോൺഗ്രസ്‌ നേതാക്കളും അണികളും വിഭ്രാന്തിയിലാണ്‌. വികസനം ചർച്ച ചെയ്യാൻ ഭയപ്പെടുന്നവർ വിവിധയിടങ്ങളിൽ ബിജെപിയുമായി രഹസ്യസഖ്യമുണ്ടാക്കി. ജില്ലയിൽ മൂന്ന്‌ മണ്ഡലത്തിൽ ഡീലുറപ്പിച്ചെന്ന വിവരം മുൻ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എൻ എസ്‌ നുസൂറാണ്‌ പുറത്തുവിട്ടത്‌.


2016ൽ നേമത്ത്‌ താമര വിരിയിച്ച കോൺഗ്രസ്‌ ഇത്തവണ രാജീവ്‌ ചന്ദ്രശേഖറുമായാണ്‌ കൈ കോർക്കുന്നത്‌. പകരം വട്ടിയൂർക്കാവിലും അരുവിക്കരയിലും കോൺഗ്രസിന്‌ അകമഴിഞ്ഞ സഹായം ബിജെപിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. നേമത്ത്‌ 2016ൽ കോൺഗ്രസിന്‌ കൈപ്പിഴ പറ്റിയെന്ന്‌ അന്ന്‌ പറഞ്ഞത്‌ എ കെ ആന്റണിയാണ്‌.


കെപിസിസി നിയോഗിച്ച അന്വേഷണ കമീഷനും വോട്ട്‌ മറിച്ചെന്ന്‌ കണ്ടെത്തി. പഴയതെല്ലാം മറന്ന്‌ വീണ്ടും സഖ്യം ചേർന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥികളെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ്‌ അണിയറയിൽ ഒരുങ്ങുന്നത്‌. വിഷയദാരിദ്ര്യം അനുഭവിക്കുന്നവരുടെ നുണബോംബുകൾ ഫലിക്കില്ലെന്ന ഉറപ്പാണ്‌ ജനപിന്തുണയുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളുടെ കരുത്ത്‌.


സമാനതകളില്ലാത്ത വികസനം സംസ്ഥാനത്ത്‌ നടപ്പായപ്പോൾ തലസ്ഥാന ജില്ലയിലും കോടിക്കണക്കിന്‌ രൂപയുടെ വികസനമാണ്‌ നടന്നത്‌. എല്ലാ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനസമക്ഷം അവതരിപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ പറഞ്ഞ തൊണ്ണൂറ്‌ ശതമാനവും പൂർത്തീകരിച്ച സർക്കാരിന്റെ വികസനമെണ്ണിപ്പറഞ്ഞാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ വോട്ട്‌ തേടുന്നത്‌. യുഡിഎഫും ബിജെപിയുമാട്ടെ ഡീലുറപ്പിച്ചും നവമാധ്യമങ്ങളെ നുണപ്രചാരണവേദിയാക്കി മാറ്റിയും പ്രതീക്ഷവയ്‌ക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home