ad
Deshabhimani

ഏലം സ്റ്റോർ ജീവിതവെളിച്ചം

print edition തെളിഞ്ഞ് കത്തും ഇക്കാലം ; പവർകട്ട് 
ഇല്ലാത്ത 10 വർഷം

ldf kerala no power cut days

കമ്പംമെട്ട് പയ്യംപള്ളിൽ ഏലം സംസ്-കരണ യൂണിറ്റ് ഉടമ
സന്തോഷ് ജോസ് /ഫോട്ടോ: ഷിബിൻ ചെറുകര

വെബ് ഡെസ്ക്

Published on Mar 05, 2026, 03:42 AM | 1 min read


തിരുവനന്തപുരം

2016-ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന "വൈദ്യുതിക്ഷാമ'ത്തിന് ശാശ്വത പരിഹാരം കാണാനായി എന്നതാണ് കഴിഞ്ഞ പത്തുവർഷത്തെ വികസനമുന്നേറ്റങ്ങളിലെ ഏറ്റവും തിളക്കമുള്ള അധ്യായം.


വൈദ്യുത ഉൽപാദന പ്രസരണ വിതരണമേഖലകളിൽ സമഗ്ര പരിഷ്‌കാരങ്ങളാണ് സംസ്ഥാന സർക്കാർ വിഭാവനംചെയ്ത് നടപ്പാക്കിയത്. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറി. 1,52,500 ഗുണഭോക്താക്കൾക്കാണ് വൈദ്യുതി നൽകിയത്. ഇതിൽ 1.23 ലക്ഷത്തിൽപരം കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. 32,000 കുടുംബങ്ങൾ പട്ടികജാതിയിലും 17,500 കുടുംബങ്ങൾ പട്ടികവർഗത്തിലും.


പ്രസരണമേഖലയുടെ നട്ടെല്ലായ 400 കെവി ലൈനുകൾ പൂർത്തിയാക്കുന്നതിനായിരുന്നു സർക്കാർ ആദ്യപരിഗണന നൽകിയത്. പുകലൂർ - മാടക്കത്തറ എച്ച്‌വിഡിസി ലൈൻകൂടി സജ്ജമായതോടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2550 മെഗാവാട്ടിന്റെ വൻ കുതിപ്പുണ്ടായി. ലോഡ് ഷെഡിങ്ങും പവർകട്ടും പൂർണമായും ഒഴിവാക്കാനായി.


പത്തുവർഷം കൊണ്ട് 2331 മെഗാവാട്ടിന്റെ ഉൽപാദനശേഷി വർധന ഉണ്ടായി. വേനൽക്കാലത്ത് അധികവൈദ്യുതി ഉപയോഗം നിറവേറ്റുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതിവാങ്ങൽ കരാറുകളിലും ഏർപ്പെട്ടു. ആഭ്യന്തര ജലവൈദ്യുത നിലയങ്ങളിൽനിന്നുള്ള ഉൽപ്പാദനം കാര്യക്ഷമമായി ക്രമീകരിച്ചു. ചരിത്രത്തിലാദ്യമായി വൈകുന്നേരങ്ങളിലെ അമിത ഉപയോഗം കുറയ്ക്കാൻ പകൽ 10 ശതമാനം നിരക്ക് ഇളവ് നൽകി.


ഏലം സ്റ്റോർ ജീവിതവെളിച്ചം

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചെറുകിട ഏലം സ്റ്റോറാണ്‌ തങ്ങളുടെ ജീവിതത്തിന്‌ വെളിച്ചമായതെന്ന്‌ കന്പംമെട്ട്‌ സ്വദേശിയായ പയ്യംപള്ളിൽ സന്തോഷ്‌ ജോസ്‌ പറയുന്നു. ചെറുകിട കർഷകനായ സന്തോഷ്‌ ഏലം സംസ്‌കരണ യൂണിറ്റ്‌ തുടങ്ങിയിട്ട്‌ മ‍ൂന്നുവർഷമായി. പവർകട്ട്‌ മൂലം ജോലി മുടങ്ങിയ അനുഭവമില്ല. ഏലക്ക സമയത്ത്‌ പാകത്തിൽ ഉണക്കി നൽകാനാകുന്നതിനാൽ പ്രദേശത്തെ കർഷകരും സന്തോഷത്തിലാണ്‌.


കനത്ത വേനലിൽ തമിഴ്‌നാട്ടിൽ പവർകട്ടുണ്ടാകുന്നതിനാൽ അവിടത്തെ കർഷകരും ഇവിടെയാണ്‌ ഏലക്ക ഉണക്കാനെത്തുന്നത്‌. പവർകട്ട് ഇല്ലാത്തത് എൽഡിഎഫ്‌ സർക്കാർ തന്ന ഭാഗ്യമാണ്. സന്തോഷിന്റെ പ്ലസ്‌വൺ വിദ്യാർഥിയായ മകൾ ഹന്നയും പറയുന്നു പവർകട്ട്‌ ഓർമയിലില്ലെന്ന്‌.​


ldf




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home