ad
Deshabhimani

കേന്ദ്ര അവഗണന: എൽ ഡി എഫ് പോസ്റ്റോഫീസ് ധർണ്ണ സംഘടിപ്പിച്ചു

strike
വെബ് ഡെസ്ക്

Published on Mar 17, 2025, 09:25 PM | 1 min read

കുണ്ടറ : കേന്ദ്ര സർക്കാർ കേരളത്തോടുകാട്ടുന്ന അവഗണകളിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപകമായി കേന്ദ്ര ഓഫീസുകൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കുണ്ടറ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ടി സുരേഷ്കുമാർ അദ്ധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് എൽ സജികുമാർ, എൻ എസ് പ്രസന്നകുമാർ, എൻ സന്തോഷ്, ആർ ബിജു, ഏരിയാ സെക്രട്ടറി ആർ സുരേഷ് ബാബു, ബി സുജീന്ദ്രൻ, സി സന്തോഷ്, സി സോമൻ പിള്ള, ബി ബൈജു സിപിഐ നേതാക്കളായ സി പി പ്രദീപ്, കെ സുഭഗൻ, ദിനേശ് ബാബു, ആർ സേതുനാഥ്, എ ഗ്രേഷ്യസ്, എസ് ഡി അഭിലാഷ്, ജലജ ഗോപൻ, എൻ ഗോപാലകൃഷ്ണൻ, ജോൺ ഗ്രേഷ്യസ്, കേരള കോൺഗ്രസ്സ് (എം) കുണ്ടറ മണ്ഡലം പ്രസിഡൻ്റ് ബേബി തോമസ്സ്, ഓണമ്പലം വിശ്വാമിത്രൻ എന്നിവർ സംസാരിച്ചു. മുക്കടയിൽ നിന്നും പ്രകടനമായെത്തിയാണ് ധർണ്ണ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home