ad
Deshabhimani

എൽഡിഎഫ് സ്ഥാനാർഥിക്ക് നേരെ ആക്രമണം; വിരല്‍ കടിച്ചു മുറിച്ച് യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധു

LDF candidate attacked.jpg
വെബ് ഡെസ്ക്

Published on Dec 08, 2025, 08:02 PM | 1 min read

കാക്കനാട്: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി പി സി മനൂപിന് നേരെ ആക്രമണം. യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവാണ് മനൂപിന്റെ കൈ വിരൽ കടിച്ചു മുറിച്ചത്. തിങ്കൾ വൈകിട്ട് ആറിന് നഗരസഭ ഹെൽത്ത് സെന്റർ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പി സി മനൂപ് വീടിന് മുന്നിലെ ബൂത്ത് ഓഫീസിന് സമീപം നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്.


തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സഹപ്രവർത്തകർ കൊപ്പം നിൽക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി സുജിത്തിന്റെ ബന്ധു രാമദാസൻ മദ്യലഹരിയിൽ മനൂപിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാനുള്ള ശ്രമത്തിനിടയിലാണ് മനുപിന്റെ വലത് കൈയിലെ തള്ള വിരലിൽ രാമദാസ് കടിച്ചു മുറിച്ചത്. വിരലിൽ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദ്ദനമേറ്റിട്ടുണ്ട്. മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.


സിപിഐഎം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, മുൻസിപ്പൽ സെക്രട്ടറി സി കെ ഷാജിഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി എൽദോ, മീനു സുകുമാരൻ, ലോക്കൽ സെക്രട്ടറി ടി എ സുഗതൻ എന്നിവർ ആശുപത്രിയിലെത്തി മനൂപിനെ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home