അന്നും ഇന്നും 'അവൾക്കൊപ്പം' തന്നെ; സ്ത്രീകളെ ബലാത്സംഗം ചെയ്തവനെ ന്യായീകരിച്ചത് കോൺഗ്രസ്: മുഖ്യമന്ത്രി

പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ
ഇടുക്കി: എല്ലാ ഘട്ടത്തിലും 'അവൾക്കൊപ്പം' എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ സൈബർപടയാകെ 'അവൾ'ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. നാട് മുഴുവൻ വ്യഭിചരിച്ച് നടന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്തവനെ ന്യായീകരിക്കാൻ വേണ്ടി നിൽക്കുകയാണ് പ്രതിപക്ഷനേതാവും സംഘവും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗക്കേസുകൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാട് സൂചിപ്പിച്ചുകൊണ്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയത്.
പ്രതിപക്ഷം സ്വീകരിച്ച നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറായായും സൈബര്‍ പട ആകെ 'അവള്‍'ക്കെതിരെ ആക്രമണം അഴിച്ച് വിട്ടു. ഇപ്പോഴും അത് തുടരുകയാണ്. അന്നും ഇന്നും 'അവൾക്കൊപ്പം' എന്ന നിലപാടാണ് എൽഡിഎഫും മുഖ്യമന്ത്രി എന്ന നിലയിൽ താനും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. ഇനി ആര്‍ക്കെങ്കിലും അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ അവരോടൊപ്പം നില്‍ക്കുന്നതും ഇടതുപക്ഷത്തിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.











0 comments