നികുതി കെട്ടാത്ത ഭൂമി ; വടക്കൻ ജില്ലയിലെ ഭൂമി 
പ്രശ്നത്തിന്‌ പരിഹാരം

land tax
വെബ് ഡെസ്ക്

Published on Oct 07, 2025, 02:55 AM | 1 min read


തിരുവനന്തപുരം

വടക്കൻ ജില്ലകളിൽ നികുതി കെട്ടാത്ത ഭൂമി (നി.കെ ഭൂമി) സംബന്ധിച്ച പ്രശ്‌നം പരിഹരിച്ച് സർക്കാർ ഉത്തരവായി. 1961-ലെ ലാൻഡ് ടാക്സ് ആക്ട് പ്രകാരം തുടർനടപടി പുനരാരംഭിക്കാനാണ്‌ ഉത്തരവ്‌. ലാൻഡ് ടാക്സ് ആക്ടിലെ 3(3) വകുപ്പ് പ്രകാരം കൈവശക്കാരൻ എന്നതിന്റെ പരിധിയിൽ നികുതി കിട്ടാത്ത ഭൂമി ഉടമകൾ ഉൾപ്പെടും. നിരവധിആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.


മലബാർ മേഖലയിൽ നികുതി കെട്ടാത്ത ഭൂമി രജിസ്റ്റർ ചെയ്ത് കരം ഒടുക്കാൻ അനുവാദം നൽകുന്നതിന് 1895ലെ മലബാർ ലാൻഡ് രജിസ്ട്രേഷൻ ആക്ടിലെ വ്യവസ്ഥകളാണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ, 2005ൽ മലബാർ ലാൻഡ് രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. സംസ്ഥാനത്താകെ ബാധകമായ 1961-ലെ കേരള ലാൻഡ് ടാക്സ് ആക്ട് നിലവിൽ വന്നതുമൂലം ബാധകമാക്കേണ്ടത് ഇ‍ൗ നിയമമാണ്‌ എന്ന ലോ കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.


നിയമപ്രശ്നങ്ങളാല്‍ കേരള ലാൻഡ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതാണ്‌ പുതിയ ഉത്തരവോടെ പരിഹാരമാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home