രാഹുൽ ഈശ്വർ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ; ജാമ്യ ഹർജി പിന്നീട് പരിഗണിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.
മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യമെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യ ഹർജിയും രാഹുൽ ഈശ്വർ ഇന്ന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടതിന്റെ അടിസ്ഥാനത്തിൽ അതിന് ശേഷമായിരിക്കും ഹർജി പരിഗണിക്കുക. തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാ ലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
നാളെ വെെകുന്നേരം വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആദ്യം ജില്ലാ ജയിലിലും പിന്നീട് സെൻട്രൽ ജയിലിലുമാണ് രാഹുലിനെ പാർപ്പിച്ചിരുന്നത്.








0 comments