ad
Deshabhimani

ലാ​ബ് ജീവനക്കാരനെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​ഞ്ഞു; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

death
വെബ് ഡെസ്ക്

Published on Jun 16, 2026, 08:21 AM | 1 min read

ബം​ഗളൂരു: ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. സം​ഭ​വ​ത്തി​ൽ ശ്വേ​ത, ഭ​ർ​ത്താ​വ് ദൊ​ഡ്ഡ ബ​സ​വ​ന ഗൗ​ഡ, സ​ഹോ​ദ​ര​ൻ വി​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ ഏ​ഴി​ന് പ​കു​തി ക​ത്തി​യ നി​ല​യി​ൽ ശി​വ​പു​ര താ​ന്പ്ര​ഹ​ള്ളി എ​ൽ​എ​ൽ​സി ക​നാ​ലി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ബ​സ​വ​ന​ഗൗ​ഡ പാ​ട്ടീ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.


യു​വാ​വി​ൻറെ നി​ര​ന്ത​ര ശ​ല്യ​ത്തെ തു​ട​ർ​ന്നാ​ണ് ജൂ​ൺ ആ​റി​ന് ആ​ളൊ​ഴി​ഞ്ഞ ഒ​രു സ്ഥ​ല​ത്തേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി ദൊ​ഡ്ഡ ബ​സ​വ​ന ഗൗ​ഡ​യും സ​ഹോ​ദ​ര​ൻ മു​ര​ളി​യും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​നാ​ലി​ന് സ​മീ​പ​മെ​ത്തി​ച്ച് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു. ഇ​തേ തു​ട​ർ‌​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്.


പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.ഒ​രു വ​ർ​ഷ​മാ​യി ബ​സ​വ​ന​ഗൗ​ഡ പാ​ട്ടീ​ൽ നി​ര​ന്ത​രം ശ്വേ​ത​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ ശ്വേ​ത​യെ ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന ഫോ​ൺ കോ​ൾ റെ​ക്കോ​ർ​ഡു​ക​ളും പൊ​ലീ​സി​ന് ല​ഭി​ച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home