കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; അപകടം മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

കോഴിക്കോട്: അതിതീവ്ര മഴയിൽ കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. കൈതേരി മുക്ക് സ്വദേശി രമ്യയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകൻ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രമ്യ മുങ്ങിപോയത്. ഒഴുക്കിൽപ്പെട്ട കുഞ്ഞിനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളാണ് പുഴയിൽ കുട്ടിക്കായി തിരച്ചിൽ നടത്തുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. തുണി അലക്കാനായി പോയപ്പോഴാണ് അപകടമുണ്ടായത്. രമ്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments