ad
Deshabhimani

കുട്ടനാട് സർവത്ര വെള്ളം; മുട്ടാർ പ‍ഞ്ചായത്ത് ഒറ്റപ്പെട്ടു

kuttanad 2
വെബ് ഡെസ്ക്

Published on Aug 04, 2026, 03:40 PM | 1 min read

കുട്ടനാട്(ആലപ്പുഴ): കനത്ത മഴ മാറിനിന്നതോടെ ‌മറ്റ് പ്രദേശത്ത് നിന്നുമുള്ള വെള്ളം ഒഴുകിയെത്തി കുട്ടനാട് വെള്ളത്തിലായി. 2018 ലെ വെള്ളക്കെട്ടിന് സമാനമായ വെള്ളമാണ് കുട്ടനാട്ടിൽ ഉയർ‌ന്നിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. മുട്ടാർ ​ഗ്രാമപഞ്ചായത്ത് പൂർണമായി ഒറ്റപ്പെട്ടതായാണ് വിവരം. ബസ് ​ഗതാ​ഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. അതിനാൽ‌ തന്നെ ടിപ്പറിൽ ആളുകളെ കയറ്റിക്കൊണ്ടുവന്നാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കുന്നത്.


പലരും ക്യാമ്പിലേക്ക് പോകാൻ ഇപ്പോഴും വിമുഖത കാട്ടുകയാണെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.മറുവശത്ത് രണ്ടാം കൃഷി ചെയ്ത പാഠശേഖരങ്ങളെല്ലാം മടവീഴ്ച ഭീഷണിയിലാണ്. പത്തനംതിട്ടയിൽ‌ പെയ്യുന്ന മഴവെള്ളമാണ് കുട്ടനാട്ടിലേക്കൊഴുകിയെത്തി പ്രതിസന്ധിയുണ്ടാക്കുന്നത്. തോട്ടപ്പിള്ളി സ്പിൽവെ, തണ്ണീർ‌മുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ പോകേണ്ട ജലം പത്തനംതിട്ടയിൽ മഴ പെയ്യുന്നതിനാലാണ് കെട്ടിക്കിടുക്കുന്നത്. = പ്രദേശത്ത് ഇന്നലെവരെ പന്ത്രണ്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home