50 സെന്റ് ഭൂമിയും സ്വര്‍ണവും തട്ടിയെടുത്തു; രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി അംബിക

ചെന്നൈ : തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. രാധയാണ് തന്നെ വഞ്ചിച്ചതെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. സഹോദരിക്കെതിരെയുള്ള പരാതിയിൽ പൊലീസ് കേസെടുത്തുവെന്നും തർക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കാതിരായ വ്യാജ ആരോപണമെന്നും നടി പറഞ്ഞു.
50 കോടി വരുന്ന ചെക്കുകൾ തന്റെ മുറിയിൽ നിന്നും നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റാൻ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നൽകിയിട്ടുള്ള പരാതി.
ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് രാധ തന്‍റെ സഹോദരി അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. അംബികയും ഇവരുടെ സഹോദരൻ അർജുനും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments