ad
Deshabhimani

print edition 'ഇറ്റ്‌സ്‌ സൂപ്പർ ഡെലീഷ്യസ്‌’

kudumbashree premium cafe kozha

ഇംഗ്ലണ്ടുകാരായ പോളും ജില്ലും കോട്ടയം കോഴയിലെ കുടുംബശ്രീ കഫേയിൽ ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

avatar
അതുല്യ ഉണ്ണി [email protected]

Published on Nov 17, 2025, 03:00 AM | 1 min read


കോട്ടയം

കേരളത്തിന്റെ തനത്‌ രുചി ആസ്വദിക്കാൻ ഇംഗ്ലണ്ടിൽനിന്നാണ്‌ പോളും ജില്ലുമെത്തിയത്‌. നല്ല നാടൻ ഭക്ഷണംവേണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ ഗൈഡും ആലപ്പുഴ സ്വദേശിയുമായ ജോജി അവരെ കോഴയിലെ കുടുംബശ്രീയുടെ പ്രീമിയം കഫെയിൽ എത്തിച്ചു. ഭക്ഷണം ഒരോന്നായി രുചിച്ച്‌ അവർ ഒരേ സ്വരത്തിൽ പറഞ്ഞു ‘ഇറ്റ്‌സ്‌ സൂപ്പർ ഡെലീഷ്യസ്‌...’. കേരളത്തിൽ എത്തിയിട്ട്‌ ദിവസങ്ങളായെങ്കിലും തനത്‌ രുചി ഇത്രയേറെ ആസ്വദിച്ച്‌ കഴിച്ചത്‌ ആദ്യമായാണെന്നും ശുചിത്വവും ഭക്ഷണത്തിന്റെ സ്വാദും അവരുടെ യാത്രയിലെ മനോഹര അനുഭവമായെന്നും അവർ പറഞ്ഞു.


കുറവിലങ്ങാട്‌ കോഴയിലെ കുടുംബശ്രീയുടെ കഫെ ഭക്ഷണശാല എന്നതിലുപരി അതിജീവനത്തിന്റെയും സ്‌ത്രീശാക്തീകരണത്തിന്റെയും മികച്ച ഉദാഹരമാണ്‌. നാടൻ വിഭവങ്ങൾ ക‍‍ൂടാതെ നോർത്ത്‌ ഇന്ത്യൻ, ചൈനീസ് വിഭവങ്ങളുമുണ്ട്. 13 പാചകക്കാരാണ് കഫെയിലുള്ളത്. ഇവർ അടക്കം 48 പേർക്ക്‌ തൊഴിൽ നൽകുന്നു. 1.5 കോടി രൂപ ചെലവിൽ കെ എം മാണി തണൽ വഴിയോര വിശ്രമ കേന്ദ്രത്തിലാണ്​ കഫെയുടെ പ്രവർത്തനം​.​


cafe
കോട്ടയം കോഴയിലെ കുടുംബശ്രീ കഫേ

ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ


സർക്കാരിന്‌ നന്ദി

‘‘ഒരുപാട്‌ കഷ്ടപ്പെട്ട്‌ നിന്ന സമയത്താണ്‌ ഇവിടെ എന്നെ പോലെയുള്ളവർക്ക്‌ ജോലി ലഭിച്ചത്‌. കുടുംബശ്രീയെയും അവരുടെ സംഭരങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് നന്ദി’’

ബീന ജോസഫ്‌, കഫേ ജീവനക്കാരി



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home