ad
Deshabhimani

print edition കുടുംബശ്രീ കരാർ ജീവനക്കാരെ ഒഴിവാക്കൽ; ലീഗ്‌ സമ്മർദം നിയമനക്കോഴയ്ക്ക്‌

kudumbashree league
avatar
സ്വന്തം ലേഖകൻ

Published on May 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം : മുസ്ലിംലീഗ്‌ സമ്മർദത്തിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന കുടുംബശ്രീയിലെ കരാർ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും. പത്തും അതിലേറെയും വർഷം ജോലിചെയ്‌തവരാണ്‌ മിക്കവരും. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരുമുണ്ട്‌. പുനർനിയമനം മരവിപ്പിച്ചതിനു പിന്നാലെ ഇവരിൽ പലർക്കും യുഡിഎഫ്‌ കേന്ദ്രങ്ങളിൽനിന്ന്‌ ഫോൺവിളികളും വരുന്നുണ്ട്‌. പുതിയ നിയമനത്തിൽ ലഭിക്കുന്ന കോഴയാണ്‌ ലക്ഷ്യം.


കുടുംബശ്രീ മിഷനിൽ സിഡിഎസ്‌ അക്ക‍ൗണ്ടന്റുമാർ മുതൽ സംസ്ഥാന മിഷനിൽ പ്രവർത്തിക്കുന്നവരുൾപ്പെടെ 2624 കരാർ ജീവനക്കാരാണുള്ളത്‌. മെയ്‌ 31ന്‌ കരാർ അവസാനിക്കാനിരിക്കെ പ്രവർത്തനം അവലോകനംചെയ്ത്‌ പുനർനിയമിക്കാനുള്ള പട്ടിക ജില്ലാമിഷനുകളിൽ തയ്യാറാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ നിയമിക്കാൻ സംസ്ഥാന മിഷൻ ജില്ലകൾക്ക്‌ നിർദേശം നൽകി. സ്വാഭാവിക നടപടികക്രമം എന്ന നിലയിൽ ചിലയിടങ്ങളിൽ നിയമന ഉത്തരവും നൽകി. അതിനിടയിലാണ്‌ മുതിർന്ന മുസ്ലിം ലീഗ്‌ നേതാവ്‌ മന്ത്രിയായിരിക്കെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നയാളുടെ ഫോൺവിളിയിൽ നിയമനം മരവിപ്പിച്ച്‌ സർക്കുലർ. സർക്കാരിനു പുറത്തുള്ളയാളുടെ ഇടപെടലിലുള്ള കുടുംബശ്രീ എക്‌സിക്യ‍ൂട്ടീവ്‌ ഡയറക്ടറുടെ നടപടി ചട്ടവിരുദ്ധമാണ്‌.


കുടുംബശ്രീ മിഷനിലെ കരാർ നിയമനങ്ങൾ രാഷ്‌ട്രീയാടിസ്ഥാനത്തിലല്ല. അതിനാൽ സർക്കാരുകൾ മാറുമ്പോൾ അവരെ ഒഴിവാക്കുന്ന രീതിയുമില്ല. മലപ്പുറം ഉൾപെടെയുള്ള ജില്ലകളിൽ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവർ തുടരുന്നുണ്ട്‌. 2013ൽ സിഡിഎസ്‌ അക്ക‍ൗണ്ടന്റുമാരെ പിരിച്ചുവിട്ട യുഡിഎഫ്‌ സർക്കാർ നടപടി മാത്രമാണ്‌ ഇതിനൊരു അപവാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home