print edition സർക്കാരിനെതിരെ കെഎസ്‌യു

തിരുവനന്തപുരം
: യുഡിഎഫ് സർക്കാരിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ രൂക്ഷവിമർശവുമായി കെഎസ്‌യു. വെള്ളംകോരിയവരെയും വിറകുവെട്ടിയവരെയും നോക്കുകുത്തിയാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കെഎസ്‌യുക്കാരായ സഹപ്രവർത്തകരെ കണ്ടില്ലെന്ന് നടിക്കാനുള്ള ശ്രമം അംഗീകരിക്കില്ല.
കഴിഞ്ഞ പത്ത് വർഷക്കാലം സമരംചെയ്യാനും പ്രതിഷേധമുയർത്താനും വിളിച്ചോണ്ടിരുന്ന നേതാക്കളുടെ ഫോണിൽ ഇപ്പോൾ ഇൻകമിങ്ങില്ല എന്നാണ് കേൾക്കുന്നത്. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്നുവച്ചാൽ എന്ത് ചെയ്യുമെന്നും കുറിപ്പിലുണ്ട്. സർക്കാർ പ്ലീഡർ നിയമനങ്ങളടക്കമുള്ള വിഷയങ്ങളിലെ അനിഷ്‌ടമാണ് പരസ്യപ്രതികരണത്തിലേക്ക് എത്തിച്ചത്.











0 comments