print edition കെഎസ്‌ടിഎ പ്ലസ്‌വൺ ഏകജാലക ഹെൽപ് ഡെസ്ക്

പ്ലസ് വൺ ഏകജാലക ഹെൽപ്പ് ഡെസ്‌ക് താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂളിൽ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം : കെഎസ്‌ടിഎ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികൾക്കായി ഏകജാലക ഹെൽപ് ഡെസ്‌ക് സംവിധാനം ഒരുക്കുന്നു. സംസ്ഥാന ഉദ്ഘാടനം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി ടി ശ്രീജ അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ ജി ആശ, ഹെഡ്മിസ്ട്രസ് കെ പ്രസീജ, പിടിഎ പ്രസിഡന്റ് കാദർകുട്ടി വിശാരത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ പി ബാബുരാജ്, ഷൈജി ടി മാത്യു, ജില്ലാ പ്രസിഡന്റ് ഇ എസ് അജിത്ത് ലുക്ക് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ സരിത സ്വാഗതവും ഇ പത്മേഷ് നന്ദിയും പറഞ്ഞു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും നടത്തി. കെ വി ശശികുമാർ ക്ലാസ് നയിച്ചു.









0 comments