ad
Deshabhimani

print edition പെൻഷൻകാരുടെ സമ്മേളനം 
ഇന്ന്‌ സമാപിക്കും

Confernce.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 12:00 AM | 1 min read

കോഴിക്കോട്‌ : പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉജ്വല റാലിയോടെ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്‌എസ്‌പിയു) സംസ്ഥാന സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. വൈകിട്ട്‌ 3.30ന്‌ ക്രിസ്‌ത്യൻ കോളേജ്‌ ഗ്ര‍ൗണ്ടിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനം മുതലക്കുളം മൈതാനിയിൽ സമാപിക്കും. തുടർന്ന്‌ ആർ ഭാസ്‌കരൻ നായർ നഗറിൽ ചേരുന്ന പൊതുസമ്മേളനം മുൻമന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യും. രാവിലെ 10ന്‌ മീനൂസ്‌ ഓഡിറ്റോറിയത്തിലെ എ ഗംഗാധരൻ നായർ നഗറിൽ ചേരുന്ന വനിതാ സമ്മേളനം ഡെപ്യൂട്ടി മേയർ ഡോ. എസ്‌ ജയശ്രീ ഉദ്‌ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനത്തിൽ ബുധനാഴ്‌ച ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ സംഘടനാരേഖ അവതരിപ്പിച്ചു. ​‘ദേശസംസ്‌കാരവും ഭരണഘടനയും’ എന്ന വിഷയത്തിൽ അജു കെ നാരായണൻ പ്രഭാഷണം നടത്തി. സാംസ്‌കാരിക സമ്മേളനം കോഴിക്കോട്‌ അതിരൂപത ആർച്ച്‌ ബിഷപ്പ്‌ ഡോ. വർഗീസ്‌ ചക്കാലക്കൽ ഉദ്‌ഘാടനം ചെയ്‌തു. എഴുത്തുകാരൻ യു കെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി. യു ഹേമന്ത്‌ കുമാർ അധ്യക്ഷനായി.

തുടർന്ന്‌ ട്രേഡ്‌ യൂണിയൻ സുഹൃദ്‌ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ജയ്‌സിങ്‌ അധ്യക്ഷനായി. കെ മോഹൻ കുമാർ സ്വാഗതവും കെ കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home