print edition കെഎസ്‌എസ്‌പിയു സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് മേയർ ഒ സദാശിവൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 34ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. എ ഗംഗാധരൻ നായർ നഗറിൽ (മീനൂസ് ഓ ഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് എ പി ജോസ് പ താക ഉയർത്തി. മേയർ ഒ സദാശിവ ൻ ഉദ്‌ഘാടനം ചെ യ്‌തു. എ പി ജോസ് അധ്യക്ഷനായി. പി കെ പ്രകാശിനി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. മുക്കം മുഹമ്മദ്, ആർ രഘുനാഥൻ നായർ, സി അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ എ പി ജോസ് അധ്യക്ഷനായി. സി ജി താരാനാഥൻ, ആ ർ രഘുനാഥൻ നായർ, കെ സദാശിവൻ നായർ എന്നിവർ സംസാരിച്ചു. സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. വൈകിട്ട് 3.30ന് ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽനിന്ന് പ്രകടനം ആരംഭിക്കും. 4.30 ന് മുതലക്കുളം മൈ താനിയിൽ പൊതുസമ്മേളനം കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യും.
എ പി ജോസ് പ്രസിഡന്റ്, ആർ രഘുനാഥൻ നായർ ജന. സെക്രട്ടറി
കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റായി എ പി ജോസിനെയും ജനറൽ സെക്രട്ടറിയായി ആർ രഘുനാഥൻ നായരെയും വീണ്ടും തെരഞ്ഞെടുത്തു. കെ സദാശിവൻ നായരാണ് ട്രഷറർ. കെ മോഹൻ കുമാർ, മേഴ്‌സിക്കുട്ടി ജോർജ്, എം പ്രഭാകരൻ നായർ, പി കുഞ്ഞന്പുനായർ, എ ഡി ദേവസ്യ, എ ഉമൈബാ ബീവി (വൈസ് പ്രസിഡന്റുമാർ). സി ജി താരാനാഥൻ, സി അപ്പുക്കുട്ടി, കെ മോഹനൻ, എൻ പി കോമളം, കെ സന്പത്ത്‌കുമാർ, ഇ മുകുന്ദൻ (സെക്രട്ടറിമാർ).










0 comments