print edition നഗരം നീലസാഗരമായി; ഉജ്വല റാലിയോടെ പെൻഷൻകാരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു

കെഎസ്‌എസ്‌പിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഡോ. കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്: നഗരത്തെ നീലക്കടലാക്കി പെൻഷൻകാരുടെ സംസ്ഥാന സമ്മേളനത്തിന് സാഹിത്യനഗരിയിൽ ഉജ്വല സമാപനം. മൂന്നുനാൾ നീണ്ട കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്‌എസ്‌പിയു) സംസ്ഥാന സമ്മേളനം പതിനായിരങ്ങൾ പങ്കെടുത്ത മഹാറാലിയോടെ മുതലക്കുളത്ത് സമാപിച്ചു.
മലബാർ ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പ്രകടനം പൊതുസമ്മേളനം ആരംഭിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് പൊതുസമ്മേളന നഗരിയിലെത്തിയത്. സമാപന സമ്മേളനം മുൻമന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എ പി ജോസ് അധ്യക്ഷനായി. എൽ ജി ലിജീഷ് സംസാരിച്ചു. ആർ രഘുനാഥൻ നായർ സ്വാഗതവും സി അശോകൻ നന്ദിയും പറഞ്ഞു.
വനിതാസമ്മേളനം ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ ഉദ്‌ഘാടനം ചെയ്‌തു. പി സി പ്രസന്ന അധ്യക്ഷയായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ, അഡ്വ. പി വസന്ത, അഡ്വ. പി എം ആതിര, നവ്യ ഹരിദാസ്, ഡോ. മിനി പ്രസാദ്, പി സൗദാമിനി എന്നിവർ സംസാരിച്ചു. ടി വി ഗിരിജ സ്വാഗതവും ടി രമണി നന്ദിയും പറഞ്ഞു.










0 comments