കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചത് 102 ടൺ ഖരമാലിന്യം

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്സ് എന്നിവിടങ്ങളിൽ നിന്നും 102 ടൺ മാലിന്യം നീക്കം ചെയ്ത് ക്ലീൻ കേരള കമ്പനി. 4,607 കിലോ ഇ-മാലിന്യം, 14,710 കിലോ സ്ക്രാപ്പ്, 82,683 കിലോ പുനരുപയോഗ യോഗ്യമല്ലാത്ത ലെഗസി വേസ്റ്റ് എന്നിങ്ങനെയാണ് ശേഖരിച്ചത്.
പുനരുപയോഗം ചെയ്യാനാകാത്ത ലെഗസി വേസ്റ്റ് സിമന്റ് ഫാക്ടറികളിൽ ഇന്ധന ആവശ്യത്തിനായും ഇ-മാലിന്യങ്ങൾ റീസൈക്കിൾ ഏജൻസികൾക്കുമാണ് നൽകുന്നത്. പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിങ്ങിനും നൽകും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖര മാലിന്യം കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ലഭിച്ചത് (20 ടൺ). എറണാകുളം ജില്ലയിൽ നിന്നും 17 ടൺ, തിരുവനന്തപുരം ജില്ലയിൽ നിന്നും 16.5 ടൺ, തൃശൂർ നിന്നും 15.5 ടൺ എന്നിങ്ങനെ ഖര മാലിന്യം നീക്കം ചെയ്തു.









0 comments