print edition കെഎസ്‌ആർടിസി ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചുവിട്ടു; ലക്ഷ്യം പിൻവാതിൽ നിയമനം

കണ്ണൂർ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കെഎസ്‌ആർടിസിയിൽ നിയമിച്ച 12 താൽക്കാലിക ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ ദീർഘദൂര സർവീസുകൾ താളംതെറ്റി.
കണ്ണൂർ ജില്ലയിൽ കണ്ണൂർ ഡിപ്പോയിൽനിന്ന് അഞ്ചുപേരെയും തലശേരി ഡിപ്പോയിൽനിന്ന് നാലുപേരെയും പയ്യന്നൂർ ഡിപ്പോയിൽനിന്ന് മൂന്നുപേരെയുമാണ് ഫോണിലൂടെ അറിയിച്ച് പിരിച്ചുവിട്ടത്. കാസർകോട് ജില്ലയിൽനിന്ന് അന്പതുപേരെയും പിരിച്ചുവിട്ടിട്ടുണ്ട്. പിൻവാതിൽ നിയമനം ലക്ഷ്യമിട്ടാണ് കൂട്ടപ്പിരിച്ചുവിടൽ.
കണ്ണൂർ ജില്ലയിൽ നിലവിൽത്തന്നെ നാൽപ്പതിലേറെ ഡ്രൈവർമാരുടെ കുറവുള്ളപ്പോഴാണ് ചീഫ് ഓഫീസിൽനിന്നുള്ള നിർദേശാനുസരണമുള്ള പിരിച്ചുവിടൽ. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ഡ്രൈവർമാരെ, ചീഫ് ഓഫീസിൽനിന്ന് ഫോണിൽ നിർദേശം ലഭിച്ചതിനാൽ ജോലിചെയ്യാനാകില്ല എന്നുപറഞ്ഞ് മടക്കുകയായിരുന്നു.
ഇവരിൽനിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ പതിനായിരം രൂപ തിരിച്ചുനൽകിയിട്ടുമില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അഭിമുഖവും ടെസ്‌റ്റും നടത്തി 35 പേരുടെ റാങ്ക് പട്ടിക തയ്യാറാക്കിയതിൽനിന്നാണ് 12 പേർക്ക് നിയമനം നൽകിയത്. നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം ശക്തമാണ്.










0 comments