ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് സമനില; ഇന്ത്യ രണ്ടാം റൗണ്ടിൽ

ആംസ്‌റ്റൽവീൻ (നെതർലൻഡ്‌സ്): ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ വനിതകൾ ഹോക്കി ലോകകപ്പിന്റെ രണ്ടാംറൗണ്ടിൽ. പൂൾ എയിൽ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. ഏഴ് പോയന്റുമായി ചൈനയാണ് ഒന്നാമത്. സമനിലയോടെ ഇംഗ്ലണ്ട് മൂന്നാമതായി.
പൂൾ എയിലെ അവസാന മത്സരത്തിൽ ആവേശം നിറഞ്ഞു. മത്സരത്തിൽ ഇന്ത്യ നിരവധി ആക്രമണ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധം ശക്തമായി നിലകൊണ്ടു. ഇന്ത്യയുടെ മികച്ച പോരാട്ടമാണ് ഗോൾ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാൻ സഹായിച്ചത്.
ആദ്യ മത്സരത്തിൽ ചൈനയ്‌ക്കെതിരെ 2–2 സമനിലയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 6–1ന്റെ തകർപ്പൻ വിജയവുമാണ് ഇന്ത്യ നേടിയത്.









0 comments