ad
Deshabhimani

പി വി സിന്ധുവും പുറത്ത്; തോൽവി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ

P V Sindhu
വെബ് ഡെസ്ക്

Published on Aug 20, 2026, 07:48 PM | 1 min read

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്. പ്രീ ക്വാർട്ടറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയുടെ വാങ്‌ ഷിയ യിയോട് മുൻ ലോക ചാമ്പ്യനായ സിന്ധു തോറ്റത്. സ്കോർ: 21-11, 15-21, 21-17.


ആദ്യ സെറ്റ് 11-21 നാണ് സിന്ധു തോറ്റത്. സർവശക്തിയുമെടുത്ത് തിരിച്ചടിച്ച സിന്ധു 21-15ന് രണ്ടാം സെറ്റ് പിടിച്ചു. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ തന്നെ സിന്ധു ലീഡ് പിടിച്ചു. എന്നാൽ പത്ത് പോയന്റിന് ശേഷം ചൈനീസ് താരം മുന്നേറുകയായിരുന്നു.


മൂന്നാം സീഡായ വാങിനോട് മുമ്പ് എട്ട്‌ തവണ ഏറ്റുമുട്ടിയപ്പോഴും സിന്ധുവിന്‌ ജയിക്കാൻ കഴിഞ്ഞിരുന്നില്ല. തോൽവിയോടെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷായാണ് നഷ്ടമായത്. ഒരു സ്വർണമടക്കം അഞ്ച്‌ മെഡലുള്ള പി വി സിന്ധുവായിരുന്നു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. സിന്ധു 2019ൽ സ്വർണം നേടി. 2017ലും 2018ലും വെള്ളി. 2013, 2014 പതിപ്പുകളിൽ വെങ്കലമാണ്‌ സമ്പാദ്യം.


അതേസമയം ഇന്ത്യയുടെ ആയുഷ്‌ ഷെട്ടിയും പ്രീക്വാർട്ടറിൽ പുറത്തായി. ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച് തുടങ്ങിയ ആയുഷിന് പ്രീക്വർട്ടറിൽ പിഴച്ചു. പതിനൊന്നാം സീഡ്‌ ആയ ഇന്തോനേഷ്യയുടെ അൽവി ഫർഹാനെയോടാണ് ഇരുപത്തിരണ്ടാം റാങ്കുകാരനായ ആയുഷ് തോറ്റു മടങ്ങിയത്. സ്കോർ: 21-19, 21- 11




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home