print edition ക്രിസ്‌മസ്–പുതുവത്സര തിരക്ക് ; അന്തർസംസ്ഥാന റൂട്ടിൽ കെഎസ്‌ആർടിസിയുടെ അധിക സർവീസ്

തിരുവനന്തപുരം
ക്രിസ്‌മസ്, പുതുവത്സരത്തോടനുബന്ധിച്ച് കെഎസ്‌ആർടിസി അന്തർ സംസ്ഥാന റൂട്ടുകളിൽ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 54 ബസുകളാണ് ക്രമീകരിച്ചത്. 19 മുതൽ ജനുവരിവരെയാണിത്.
ബംഗളൂരുവിൽനിന്ന് കോഴിക്കോട് ( 4 സർവീസ്), എറണാകുളം (3), കോട്ടയം (2), കണ്ണൂർ (3), പയ്യന്നൂർ (2), തിരുവനന്തപുരം (1), മലപ്പുറം (1), ബത്തേരി (1), കൊല്ലം (1), കൊട്ടാരക്കര (1), പുനലൂർ (1), ചേർത്തല (1), ഹരിപ്പാട് (1), പാല (1), തൃശൂർ (1), കാഞ്ഞങ്ങാട് (1) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസ്. ബംഗളൂരുവിലേക്ക് തിരിച്ചും ഇൗ ഡിപ്പോകളിൽനിന്ന് അത്ര തന്നെ ബസ് ഓടിക്കും.
ചെന്നൈയിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചും ഓരോ അധിക സർവീസ് ഉണ്ടാകും.
രാത്രി ഏഴിനുശേഷമാകും സർവീസുകൾ. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് ആവശ്യമെങ്കിൽ അധികസർവീസുകൾ ക്രമീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് രണ്ടാംഘട്ടത്തിൽ കെഎസ്‌ആർടിസി ഏകദേശം അറുന്നൂറിൽക്കൂടുതൽ ബസുകൾ സജ്ജമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തെ മറ്റ് സർവീസുകളെ ബാധിക്കാത്ത വിധത്തിലാണിത്.









0 comments