ad
Deshabhimani

print edition കെഎസ്‌ആർടിസി സ‍ൗജന്യയാത്ര; ആഘോഷം തകൃതി, ഡീസലിന്‌ കാശില്ല

KSRTC UDF.JPG
വെബ് ഡെസ്ക്

Published on Sep 23, 2026, 01:31 AM | 1 min read

തിരുവനന്തപുരം: സ‍ൗജന്യയാത്ര കൂടിയായതോടെ കെഎസ്‌ആർടിസി പ്രതിസന്ധിയുടെ പടുകുഴിയിലേക്ക്‌ വീണിട്ടും തിരിഞ്ഞുനോക്കാതെ വകുപ്പ്‌ മന്ത്രിയും സർക്കാരും. സൗജന്യ യാത്രാപദ്ധതി കൊട്ടിഘോഷിക്കുന്നത്‌ വീഴ്‌ച മറയ്‌ക്കാനാണെന്ന്‌ ജീവനക്കാർക്കിടയിൽത്തന്നെ ആക്ഷേപമുണ്ട്‌.


12.54 കോടി സ്‌ത്രീകൾ യാത്രചെയ്യുന്നെന്നും 266 കോടി രൂപയുടെ സൗജന്യമാണ് നൽകിയതെന്നുമാണ്‌ പദ്ധതിയുടെ ന‍ൂറാംദിനാഘോഷത്തിൽ മന്ത്രി സി പി ജോൺ പറഞ്ഞത്‌. എന്നാൽ, സർക്കാർ കെഎസ്ആർടിസിക്ക് ഇതുവരെ അനുവദിച്ചത് 130.86 കോടി രൂപമാത്രം. 135 കോടിയിലധികം രൂപ നൽകാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഡീസൽ അടിക്കാൻപോലും പണമില്ലാതെ സർവീസുകൾ വെട്ടിക്കുറയ്‌ക്കുകയാണ്‌.


സൗജന്യയാത്രയ്‌ക്ക് വർഷം 1000 മുതൽ 1200 കോടി രൂപവരെ ബാധ്യത ഉണ്ടാകുമ്പോൾ ബജറ്റിൽ 600 കോടിമാത്രമാണ് വകയിരുത്തൽ. നഷ്ടപരിഹാരത്തുക നേരിട്ട് നൽകാതെ കെഎഫ്‌സി വഴി വായ്‌പയായാണ് നൽകുന്നത്. പലിശ കെഎസ്ആർടിസിയാണ്‌ നൽകുന്നത്‌.


ഓർഡിനറികളിലെ യാത്രക്കാരിൽ 68.9 ശതമാനവും സൗജന്യയാത്രക്കാരായെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.

പദ്ധതി നടപ്പായതോടെ ദിനവരുമാനം കുത്തനെ ഇടിഞ്ഞു. ദിന സ്‌ത്രീയാത്രികർ 14 ലക്ഷമെന്നാണ്‌ അധികൃതർ പറയുന്നത്‌. മൂന്നുകോടിയുടെവരെ ടിക്കറ്റുകൾ സൗജന്യമായി നൽകേണ്ടിവരുന്നു.


ആനുപാതികമായി സർക്കാർ പണം നൽകുന്നില്ല, മറ്റ്‌ വരുമാനവുമില്ല.

ഡീസലടിക്കാനും അറ്റകുറ്റപ്പണിക്കും പണമില്ലാതെ 600ലധികം ബസുകൾ കട്ടപ്പുറത്താണ്‌. 3241 ഓർഡിനറി ബസുകൾ നിരത്തിലിറക്കുമെന്ന് വാഗ്-ദാനം നൽകിയിട്ട്‌ 2663 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. വിദേശ ബാങ്കുകളിൽനിന്ന് 1400 കോടിയുടെ ബാധ്യത അടിച്ചേൽപ്പിക്കാനും നീക്കമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home