print edition കെഎസ്ആർടിസി ചീഫ് ഓഫീസിലും ചട്ടവിരുദ്ധ സ്ഥലംമാറ്റം; സൂപ്രണ്ടുമാരടക്കം 20 ജീവനക്കാരെ മാറ്റി

തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി കെഎസ്ആർടിസി ചീഫ് ഓഫീസിലെ 20 ജീവനക്കാരെ സ്ഥലംമാറ്റി യുഡിഎഫ് സർക്കാർ. ചീഫ് ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലെ നാല് സൂപ്രണ്ടുമാരെയും 16 അസിസ്റ്റന്റുമാരെയുമാണ് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയത്.
സീനിയോരിറ്റി ക്രമത്തിൽ നടപ്പാക്കിയിരുന്ന നിലവിലെ രീതി അട്ടിമറിച്ച് കെഎസ്ആർടിഇഎ (സിഐടിയു) ഭാരവാഹികളെ തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റുകയായിരുന്നു.
ചട്ടവിരുദ്ധ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ ശനിയാഴ്ച ട്രാൻസ്പോർട്ട് ഭവൻ ഉപരോധിക്കും. ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ വെള്ളിയാഴ്ച ട്രാൻസ്പോർട്ട് ഭവന് മുന്നിൽ കെഎസ്ആർടിഇഎയുടെ മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി എ ജോജോ, സംസ്ഥാന ഭാരവാഹികളായ സുജിത് സോമൻ, എസ് ആർ നിരീഷ്, എസ് സുജിത് കുമാർ, പി സജീവ്, ജില്ലാ സെക്രട്ടറി അനിൽകുമാർ, ഹരിലാൽ എന്നിവർ സംസാരിച്ചു.










0 comments