Deshabhimani

ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്; ഡിജിറ്റൽ പേയ്മെന്റ്റ് പ്രോത്സാഹിപ്പിക്കാൻ കെഎസ്ആർടിസി

KSRTC.jpg
വെബ് ഡെസ്ക്

Published on Nov 26, 2026, 06:04 PM | 2 min read

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രക്കാ‌ർക്ക് ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ ലളിതമാക്കാൻ ചലോ ആപ്പിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വന്നു. 'സ്‌കാൻ ആൻഡ് പേ' 'ചലോ യുപിഐ' എന്നീ രണ്ട് ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.


കണ്ടക്‌ടറുടെ കൈവശമുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ്, ആപ്പ് വഴി സ്‌കാൻ ചെയ്‌ത് നേരിട്ട് പണമടയ്‌ക്കാൻ കഴിയുന്നതാണ് സ്‌കാൻ ആൻഡ് പേ സംവിധാനം. കൂടാതെ,ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ പണമടയ്‌ക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ സംവിധാനം.


ഇതിനായി ചലോ ആപ്പിൽത്തന്നെ നേരിട്ട് യുപിഐ പിൻ നൽകി പണമടച്ചാൽ മതി. പുതിയ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്‌ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്, കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് ഓരോ ഇടപാടിനും 50 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും.


ഒരു ഇടപാടിൽ പരമാവധി പത്ത് രൂപ വരെയാണ് ക്യാഷ്‌ബാക്കായി ലഭിക്കുക. ഈ തുക 24 മണിക്കൂറിനുള്ളിൽ ഭീം ആപ്പ് വഴി യാത്രക്കാർക്ക് തിരികെ ലഭിക്കും. നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.


ചലോ ആപ്പിൽ ഈ സൗകര്യങ്ങൾ കാണുന്നില്ലെങ്കിൽ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. കണ്ടക്‌ടറുടെ കൈവശമുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ്, ആപ്പ് വഴി സ്‌കാൻ ചെയ്‌ത് നേരിട്ട് പണമടയ്‌ക്കാൻ കഴിയുന്നതാണ് സ്‌കാൻ ആൻഡ് പേ സംവിധാനം.


കൂടാതെ, ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ പണമടയ്‌ക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ സംവിധാനം. ഇതിനായി ചലോ ആപ്പിൽത്തന്നെ നേരിട്ട് യുപിഐ പിൻ നൽകി പണമടച്ചാൽ മതി.പുതിയ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്‌ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്, കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് ഓരോ ഇടപാടിനും 50 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും.


ഒരു ഇടപാടിൽ പരമാവധി പത്ത് രൂപ വരെയാണ് ക്യാഷ്‌ബാക്കായി ലഭിക്കുക. ഈ തുക 24 മണിക്കൂറിനുള്ളിൽ ഭീം ആപ്പ് വഴി യാത്രക്കാർക്ക് തിരികെ ലഭിക്കും. നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ചലോ ആപ്പിൽ ഈ സൗകര്യങ്ങൾ കാണുന്നില്ലെങ്കിൽ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home