Deshabhimani

print edition പേരുമാറ്റി ബിസിനസ് ക്ലാസ്; ഗ്യാരേജിലിട്ട അടുത്ത ബസും ഒടുവിൽ പുറത്തേക്ക്

ksrtc business class bus ai
വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെകാലത്ത് വാങ്ങിയ രണ്ടാമത്തെ ബിസിനസ് ക്ലാസ് ബസും ഒടുവിൽ പേര് മാറ്റി പുറത്തിറക്കി കെഎസ്ആർടിസി. കോടികൾ വിലയുള്ള ബസുകൾ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ബിസിനസ് ക്ലാസ് സർവീസ് നടത്താനാണ് വാങ്ങിയത്. എന്നാൽ, യുഡിഎഫ് സർക്കാർ ഈ ബസുകളെ ഗ്യാരേജിൽ ഒതുക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആലപ്പുഴ ബംഗളൂരു റൂട്ടിലേക്കുള്ള എക്സിക്യൂട്ടീവ് ക്ലാസ് എന്ന പേരിൽ ആദ്യ ബസ് തിങ്കളാഴ്ച പുറത്തിറക്കി.


തിരുവനന്തപുരം- എറണാകുളം റൂട്ടിലോടുന്ന രണ്ടാമത്തെ ബസ് വ്യാഴാഴ്ച സർവീസ് ആരംഭിക്കും. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് സർവീസുള്ളത്.

ടിക്കറ്റുകൾ മുൻകൂട്ടി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പരിലേക്ക് Hai എന്ന് സന്ദേശം അയക്കാം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home