ad
Deshabhimani

സ്വകാര്യ ബസ്‌ ഉടമകളുമായി ഒത്തുതീർപ്പില്ല ; ഏറ്റെടുത്ത റൂട്ടുകളിൽ 
കെഎസ്‌ആർടിസി ബസ്‌ ഓടും

KSRTC 2.
avatar
സ്വന്തം ലേഖകൻ

Published on Mar 08, 2026, 02:01 AM | 1 min read

തിരുവനന്തപുരം: ദീർഘദൂര റ‍ൂട്ടുകളിൽനിന്ന്‌ കെഎസ്‌ആർടിസി സർവീസുകൾ പിൻവലിക്കില്ലെന്നും സ്വകാര്യബസുകളിൽനിന്ന്‌ ഏറ്റെടുത്ത മുഴുവൻ റ‍ൂട്ടിലും ബസ്സുകൾ ഓടിക്കുമെന്നും അധികൃതർ. ഇതിനായി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത്‌ 140 കിലോമീറ്ററിലധികം ദൂരമുള്ള 241 സ്വകാര്യ ബസ്‌ ദീർഘദൂര റ‍ൂട്ടുകളിൽനിന്ന്‌ കെഎസ്‌ആർടിസി സർവീസുകൾ പിൻവലിക്കില്ലെന്നും സ്വകാര്യബസുകളിൽനിന്ന്‌ ഏറ്റെടുത്ത മുഴുവൻ റ‍ൂട്ടിലും ബസ്സുകൾ ഓടിക്കുമെന്നും അധികൃതർ. ഇതിനായി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പെർമിറ്റുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം കെഎസ്‌ആർടിസിക്ക്‌ ലഭിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ബസ്‌ ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും പെർമിറ്റ്‌ കിട്ടിയില്ല.

സ്വകാര്യ ബസുകൾ പെർമിറ്റ്‌ കാലാവധി കഴിയുന്പോൾ കെഎസ്‌ആർടിസിക്ക്‌ മാറിക്കൊടുക്കണമെന്നാണ്‌ വ്യവസ്ഥ. റീജിയണൽ ട്രാൻസ്‌പോർട്‌ ഓഫീസിൽ സ്വകാര്യ ബസുകൾ പെർമിറ്റ്‌ പുതുക്കാൻ അപേക്ഷ നൽകുന്പോൾ അധികൃതർ എതിർക്കുന്നില്ലെന്നും പകരം കെഎസ്‌ആർടിസി ബസ്‌ സർവീസിന്‌ എത്തിക്കുന്നില്ലെന്നുമാണ്‌ ചില മാധ്യമങ്ങളുടെ പ്രചാരണം. ചി ല റൂട്ടുകളിൽ മതിയാ യ കലക്‌ഷൻ കിട്ടാത്തതിനാൽ കെഎസ്‌ആർടിസി ഷെ ഡ്യൂളുകൾ പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ, യാത്രാക്ലേശം ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌.

എല്ലാ ക്ലാസുകളിലും പുതിയ ബസുകൾ ഇറക്കുകയും മികച്ച സേവനങ്ങൾ നൽകുകയുമാണ്‌ കെഎസ്‌ആർടിസി. ബജറ്റിൽ 127 കോടി രൂപ പുതിയ ബസ്‌ വാങ്ങാനും അനുവദിച്ചിട്ടുണ്ട്‌. ജീവനക്കാർക്ക്‌ ഒന്നാംതീയതി ശന്പളവും പെൻഷനും കൃത്യമായി നൽകിയും കലക്‌ഷൻ പരമാവധി ഉയർത്തിയും കുതിക്കുകയാണ്‌. സ്വകാര്യബസ്‌ ഉടമകൾക്ക്‌ വഴിവിട്ട സഹായം നൽകുന്നതായ പ്രചാരണം ശരിയല്ലെന്ന്‌ യൂണിയനുകളും വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home