ad
Deshabhimani

തൃശൂരിൽ സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ഇടിച്ച് അപകടം; 25 പേർക്ക് പരിക്ക്

accident
വെബ് ഡെസ്ക്

Published on Sep 12, 2026, 11:40 AM | 1 min read

തൃശൂർ: തൃശൂരിലുണ്ടായ വാഹനാപകടത്തിൽ 25ഓളം പേർക്ക് പരിക്ക്. കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ‘സഞ്ചാരി’ എന്ന സ്വകാര്യ ബസിന് പുറകിലാണ് എറണാകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചത്.


ഗുരുവായൂർ റോഡിൽ പഴയ കോടതി സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ 8.15 നാണ് അപകടമുണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന, കുന്നംകുളം – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘സഞ്ചാരി’ എന്ന സ്വകാര്യ ബസ്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സഞ്ചാരി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്നയുടൻ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home