ad
Deshabhimani

print edition വനിതാ ജീവനക്കാർ വ്യാജ പീഡനപരാതി നൽകുന്നെന്ന്‌ ഐഎൻടിയുസി സംഘടന

INTUc.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 01:02 AM | 1 min read

തിരുവനന്തപുരം: പീഡനം നേരിട്ടാലും വനിതാ ജീവനക്കാർ പരാതി നൽകാതിരിക്കാൻ പ്രത്യേക ബോധവൽക്കരണം നടത്തണമെന്ന്‌ കെഎസ്‌എഫ്‌ഇയിലെ ഐഎൻടിയുസി സംഘടനയുടെ കത്ത്‌. വ്യാജ പീഡനപരാതി കൂടുന്നു എന്ന പേരിലാണ് ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി കെഎസ്‌എഫ്‌ഇ എംഡിക്ക്‌ കത്ത്‌ നൽകിയത്‌.


എം വിൻസെന്റ്‌ എംഎൽഎ പ്രസിഡന്റും എസ്‌ വിനോദ്‌ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി, പരാതി നൽകിയ ജീവനക്കാരെ കത്തിലൂടെ അപമാനിക്കുന്നു. കെഎസ്‌എഫ്‌ഇയിൽ 80 ശതമാനം വനിതകളാണ്‌. ആഭ്യന്തര പരാതി പരിഹാരസമിതി ഉണ്ടായിട്ടും കുറച്ചുപ്രശ്‌നത്തിൽ മാത്രമാണ്‌ മാതൃകാ ശിക്ഷാനടപടി ഉണ്ടായതെന്ന പരാതിയും സ്‌ത്രീ ജീവനക്കാർക്കുണ്ട്‌. കത്ത്‌ നൽകിയതിനെതിരെ കെഎസ്‌എഫ്‌ഇ എസ്‌എ (സിഐടിയു) സംസ്ഥാന കമ്മിറ്റി എംഡിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home