ad
Deshabhimani

സ്ഥിരനിക്ഷേപ പലിശനിരക്കുകൾ ഉയർത്തി കെഎസ്എഫ്ഇ

ksfe interest rates
വെബ് ഡെസ്ക്

Published on May 16, 2025, 01:43 AM | 1 min read


കൊച്ചി

കെഎസ്എഫ്ഇ വിവിധ നിക്ഷേപ പദ്ധതികളിലെ പലിശനിരക്കുകൾ പുതുക്കി. ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ്‌ മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലാണ്‌ പലിശനിരക്ക്‌ പുതുക്കിയത്‌.


സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണനിക്ഷേപം തുടങ്ങിയവയിൽ ഒരുവർഷത്തേക്ക് 8.50 ശതമാനമായും ഒന്നുമുതൽ രണ്ടുവർഷത്തേക്ക് എട്ടു ശതമാനമായും രണ്ടുമുതൽ മൂന്നുവർഷത്തേക്ക് 7.75 ശതമാനമായും പലിശനിരക്ക്‌ ഉയർത്തി. ചിട്ടിയുടെമേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (സിഎസ്‌ഡിടി) പലിശനിരക്ക്‌ 8.75 ശതമാനത്തിൽനിന്ന് ഒമ്പതുശതമാനമാക്കി. കൂടാതെ 181 മുതൽ 364 ദിവസംവരെ കാലാവധിയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്‌ 5.50 ശതമാനത്തിൽനിന്ന്‌ 6.50 ശതമാനമാക്കി. വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരർക്ക് നിലവിൽ ലഭിക്കുന്ന 8.75 ശതമാനം പലിശനിരക്കിൽ മാറ്റമില്ല. അതേസമയം, മുതിർന്ന പൗരന്മാരായ നിക്ഷേപകരായി പരിഗണിക്കുന്നതിനുള്ള പ്രായപരിധി 60-ൽനിന്ന്‌ 56 വയസ്സാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home