തെറ്റിദ്ധാരണ പരത്തുന്ന മാധ്യമ വാർത്തകൾക്കെതിരെ ശക്തമായ പ്രതിഷേധം: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: 2026 ജനുവരി 16-ന് കേരളത്തിലെ 70 കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ സ്റ്റേറ്റ് വിജിലൻസ് വിഭാഗം നടത്തിയ “ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്” എന്ന പേരിലുള്ള പരിശോധനയിൽ വ്യാപകമായ അഴിമതിയും കൃത്യവിലോപവും കണ്ടെത്തിയെന്ന രീതിയിൽ പത്ര-ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതുമാണെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ
വൈദ്യുതി ജീവനക്കാർ ദിവസേന ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പുവരുത്തുന്ന, സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിലെ ഉത്തരവാദിത്വമുള്ള ജീവനക്കാരാണ് അവർ. പരാതികൾക്ക് ഇടവരുത്താതെ, രാവും പകലും, പ്രതികൂല കാലാവസ്ഥയിലും പോലും ജനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന ജോലി ആത്മാർത്ഥതയോടെയും കാര്യക്ഷമതയോടെയും നിർവഹിക്കുന്നവരാണ് കെഎസ്ഇബി ജീവനക്കാർ.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ വിജിലൻസ് പരിശോധനകളെ തുടർന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകൾ, സമസ്ത കെഎസ്ഇബി ജീവനക്കാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും, പൊതുസമൂഹത്തിന്റെ മുന്നിൽ അവരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ചിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു.
തെറ്റിദ്ധാരണ പരത്തുന്ന മാധ്യമ വാർത്തകൾക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി









0 comments