ad
Deshabhimani

മണർകാട്‌ പെരുന്നാളിന് 
സെപ്‌തംബർ ഒന്നിന് കൊടിയേറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2026, 02:09 AM | 1 min read

കോട്ടയം മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് സെപ്‌തംബർ ഒന്നിന് കൊടിയേറും. 31ന് വൈകിട്ട് സന്ധ്യാപ്രാർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. ഒന്നുമുതൽ 14 വരെ എല്ലാ ദിവസവും കുർബാന. ഒന്നിന് വൈകിട്ട്‌ 4.30ന് കൊടിമരം ഉയർത്തും. നാലിന് വൈകിട്ട് ആറിന് മെറിറ്റ് ഡേയും 80 വയസ് തികഞ്ഞ മാതാപിതാക്കളെ ആദരിക്കലും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കർദിനാൾ ബ‌സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് ആറിന് പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ആറിന് പകൽ രണ്ടിന് കുരിശുപള്ളികളിലേക്കുള്ള റാസ, ഏഴിന് പകൽ 11.30ന് നടതുറക്കൽ. ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ നടതുറക്കൽ ശുശ്രൂഷയ്ക്ക് മുഖ്യകാർമികനാകും. പ്രധാന പെരുന്നാൾ ദിനമായ എട്ടിന് പകൽ രണ്ടിന് കരോട്ടെപള്ളിയിലേക്കുള്ള പ്രദക്ഷിണവും ആശീർവാദവും. തുടർന്ന് നടക്കുന്ന നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home