ad
Deshabhimani

print edition ‘ഇന്ദിര കട്ട്‌’ അൽപ്പം കൂടുന്നുണ്ട്; വൈദ്യുതി നിയന്ത്രണത്തിൽ ട്രോൾമഴ

TROLL LOAD SHEDDING
വെബ് ഡെസ്ക്

Published on Jun 29, 2026, 12:00 AM | 1 min read

തിരുവനന്തപുരം: രാത്രിയും പകലുമില്ലാതെ വൈദ്യുതി നിയന്ത്രണം വ്യാപകമായതോടെ സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ. മഴകുറഞ്ഞത്‌ പ്രതിസന്ധിയായെന്ന്‌ കെഎസ്‌ഇബി പറയുന്പോഴാണ്‌ പരിഹാസത്തിന്റെ കുത്തൊഴുക്ക്‌. ‘ഇത്‌ പവർ കട്ടല്ല ഇന്ദിര കട്ടാണെന്നാണ്‌’ ഇന്ദിര ഗ്യാരന്റി ഓർമിപ്പിച്ചുള്ള ട്രോളൻമാരുടെ ‘കുത്തുവാക്ക്‌’.


ഉറങ്ങാനുള്ള കൊതികൊണ്ട്‌ രാത്രി 10നുശേഷം വൈദ്യുതി കളയാതിരിക്കാൻ പറ്റുമോ എന്നാണ്‌ ചിലരുടെ അപേക്ഷ. എൽഡിഎഫ്‌ സർക്കാരിന്റെ 10 വർഷം കണ്ടിട്ടില്ലാത്ത സംഗതി കാട്ടിത്തന്നതിന്‌ നന്ദിയുണ്ടേയെന്നായി മറ്റുചിലർ. ‘ഇന്ദിര കട്ട്‌ ഇത്തിരി കൂടുന്നുണ്ട്‌, ഇന്ന്‌ രണ്ട്‌ വട്ടമായി’ – മുൻ എംഎൽഎ വി കെ പ്രശാന്തിന്റെ പ്രതികരണവും ഹിറ്റായി.


അതേസമയം, ഫി-ഫ ലോകകപ്പ്‌ നടക്കുന്പോൾ ആവേശത്തെ ഇരുട്ടിലാക്കുന്നതിൽ ഫുട്‌ബോൾ ആരാധകർ കടുത്ത രോഷത്തിലാണ്‌. ഫിഫ തങ്ങളുടെ ഒ‍ൗദ്യോഗിക പേജിൽ മലയാളത്തിൽ പോസ്‌റ്റിട്ട്‌ ആഘോഷം കൊഴുപ്പിക്കുമ്പോൾ യുഡിഎഫ്‌ സർക്കാരിന്റെ ആസൂത്രണത്തിലെ പിഴവിൽ കേരളം ഇരുട്ടിലാണെന്ന വിമർശം ശക്തമായിട്ടുണ്ട്‌. പ്രതിസന്ധി രൂക്ഷമായതിനാൽ ലോഡ്‌ഷെഡിങ് തുടരുമെന്നാണ്‌ കെഎസ്‌ഇബിയുടെ അറിയിപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home