ad
Deshabhimani

print edition കൃഷി വൈഭവ് 2026; കോയിക്കൽനാട് ഫാർമർ പ്രൊഡ്യൂസറിന്‌ ഒന്നാംസ്ഥാനം

Krishi.jpg
വെബ് ഡെസ്ക്

Published on May 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തലസ്ഥാനത്തിന് കാർഷികോത്സവം സമ്മാനിച്ച ‘കൃഷി വൈഭവ് 2026’ പ്രദർശനമേള സമാപിച്ചു. അമ്പതിലധികം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ മാറ്റുരച്ച പ്രദർശനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കോയിക്കൽനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ഒന്നാംസ്ഥാനം നേടി.


കൊട്ടാരക്കര ഫാർമർ പ്രൊഡ്യൂസർ കമ്പനി, ഗ്രാമസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവ രണ്ടാംസ്ഥാനവും ആര്യാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി മൂന്നാംസ്ഥാനവും നേടി.


സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാർക്കറ്റ് ഫെഡ്, സിഡിബി എന്നിവർ ഒന്നാമതെത്തി. സിടിസിആർഐ, സിഐഎഫ്ടി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


സ്വകാര്യ സ്റ്റാളുകളുടെ വിഭാഗത്തിൽ കൊച്ചിയിലെ ഏസ് ഫൈൻ പാക്ക്, പട്ടാഴിയിലെ അമ്പാടി ഗോശാല, കിസാൻ സർവീസ് സൊസൈറ്റി എന്നിവയാണ്‌ മികച്ച സ്റ്റാളുകൾ.


സമാപന സമ്മേളനം നബാർഡ് സിജിഎം നാഗേഷ് കുമാർ അനുമാല ഉദ്ഘാടനം ചെയ്തു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ് കുമാർ അധ്യക്ഷനായി. നബാർഡ് ജനറൽ മാനേജർ ജ്യോതിഷ്, ഗ്രാമ സമൃദ്ധി ചെയർമാൻ രാമചന്ദ്രൻ, ഡോ. പാണ്ഡുരംഗൻ, ഗോപൻ ചെന്നിത്തല, രജത, രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home