Deshabhimani

തർക്കം തുടരുന്നു : കെപിസിസി അധ്യക്ഷ നിയമനത്തിൽ ഇനിയും സമവായമായില്ല

KPCC
വെബ് ഡെസ്ക്

Published on Nov 13, 2026, 01:43 PM | 1 min read

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.


ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.സംസ്ഥാന മന്ത്രിസഭാ പദവി വഹിക്കുന്നതിനൊപ്പം അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതിൽ പ്രശ്നമല്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്.


കർണ്ണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി കെ. ശിവകുമാറും, തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ച മുൻ മാതൃകകൾ ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സംയുക്തമായി എല്ലാവർക്കും സ്വീകാര്യമായ ഒരു പേരിലേക്ക് എത്താതെ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് പാർട്ടിയിൽ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. അതേസമയം, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനവും രാഹുൽ ഗാന്ധിയുടെ യാത്രയും കാരണം ദേശീയ നേതൃത്വം തിരക്കിലായതിനാൽ കേരളത്തിലെ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home