ad
Deshabhimani

'മുഖ്യമന്ത്രി പിന്നെ പട്ടിണി കിടക്കണോ?'; വിഡി സതീശന്റെ വിരുന്നിനെ ന്യായീകരിച്ച് കെപി നൗഷാദ് അലി

VD Satheeshan.jpg
വെബ് ഡെസ്ക്

Published on Aug 02, 2026, 06:11 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുമ്പോഴും യാതൊന്നും ഏകോപിപ്പിക്കാതെ മുഖ്യമന്ത്രി വിഡി സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതിന്റെ ന്യായീകരിച്ച് കെപി നൗഷാദ് അലി എംഎൽഎ. മഴക്കാലത്ത് മുഖ്യമന്ത്രി ആഹാരം കഴിക്കാൻ പാടില്ലേ എന്നും പട്ടിണി കിടക്കണോ എന്നും പൊന്നാനി എംഎൽഎ ചോദിച്ചു.


യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ വച്ച് മുഖ്യമന്ത്രി ആഹാരം കഴിച്ചതാണോ ഇത്ര വലിയ തെറ്റ്. പ്രളയം വന്നാൽ മുഖ്യമന്ത്രി ആഹാരം കഴിക്കാൻ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇതൊന്നും ഇങ്ങനെ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ മുഖ്യമന്ത്രിയുടെ ഈ സമീപനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. വിരുന്നിനു പുറമെ മറ്റൊരു സ്വർണ്ണക്കട ഉദ്‌ഘാടനത്തിനും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതും ഇപ്പോൾ വിവാദമായിട്ടുണ്ട്.


പ്രളയത്തിന്റെ ഏകോപനം ആകെ താറുമാറായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്. മഴക്കെടുതിമൂലം പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിട്ടില്ല.


ഭക്ഷണം പോലുമില്ലാതെയാണ് പലയിടത്തും ദുരിതബാധിതർ താമസിക്കുന്നത്. ഇതിലൊന്നും യാതൊരു ഏകോപനവും നടത്താതെ മുഖ്യമന്ത്രി വിരുന്നുണ്ട് നടക്കുകയാണെന്നും ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home