ad
Deshabhimani

രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുമായി കോഴിക്കോട് സ്വദേശി പിടിയിൽ

arrest with money
വെബ് ഡെസ്ക്

Published on Apr 03, 2026, 07:45 PM | 1 min read

മലപ്പുറം : രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുമായി കോഴിക്കോട് സ്വദേശി മലപ്പുറം മേലാറ്റൂരിൽ പിടിയിൽ. കോഴിക്കോട് കൊടുവളളി വാവാട് കുരിയാനിക്കൽ മുഹമ്മദ് മിഷാബ് (32) ആണ് മേലാറ്റൂർ പൊലീസിൻ്റെ പടിയിലായത്. സ്വകാര്യ ബസിൽ പാണ്ടിക്കാട് നിന്നും മണ്ണാർകാട്ടേക്കുള്ള യാത്രാമധ്യേ മേലാറ്റൂരിൽ വച്ചാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 19,75000 രൂപ കണ്ടെടുത്തു.


മേലാറ്റൂർ എസ് എച്ച്ഒ എസി മനോജ് കുമാർ, സബ്ബ് ഇൻസ്പെക്ടർ പ്രദീപ്, എഎസ്ഐ കെ വിനോദ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിയജിത്ത്. സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home