ad
Deshabhimani

കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ്‌ മുന്നിൽ

ldf victory kozhikkode
വെബ് ഡെസ്ക്

Published on Dec 13, 2025, 07:30 PM | 1 min read

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫിന് മേൽക്കൈ. 75 വാർഡുകളിൽ 35 സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. നാലരപ്പതിറ്റാണ്ടിലേറെയായി കോഴിക്കോട്‌ കോർപറേഷനിൽ എൽഡിഎഫാണ്‌. ദേശീയ പ്രസ്ഥാനത്തെയും പുരോഗമന രാഷ്‌ട്രീയത്തെയും ഹൃദയത്തിലേറ്റിയ മണ്ണാണ്‌ കോഴിക്കോട്. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശസ്ഥാപനങ്ങളിൽ കൈകോർത്താണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 28 സീറ്റാണ് യുഡിഎഫ്‌ നേടിയത്. 13 സീറ്റുകൾ ബിജെപിയ്ക്ക് ലഭിച്ചു. ആർക്കും കേവല ഭൂരിപക്ഷമില്ല.

ബിജെപിയുടെ സിറ്റിങ്‌ സീറ്റായ അത്താണിക്കലും പിടിച്ചെടുത്തു. എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന സിവിൽസ്‌റ്റേഷൻ, കുതിരവട്ടം, പൊറ്റമ്മൽ, ബേപ്പൂർ എന്നിവ ബിജെപിയും മൂഴിക്കൽ, മായനാട്‌, ആഴ്‌ചവട്ടം, നല്ലളം, പയ്യാനക്കൽ, ചക്കുംകടവ്‌, മുഖദാർ, എരഞ്ഞിപ്പാലം, വെസ്‌റ്റ്‌ഹിൽ, അരീക്കാട്‌ നോർത്ത്‌, കുണ്ടായിത്തോട്‌, വെസ്‌റ്റ്‌ഹിൽ എന്നിവ യുഡിഎഫും പിടിച്ചു. ബിജെപിയുടെ സിറ്റിങ്‌ സീറ്റായ ഇ‍ൗസ്‌റ്റ്‌ഹിൽ, മീഞ്ചന്ത എന്നിവിടങ്ങളിലും യുഡിഎഫ്‌ വിജയിച്ചു.


എൽഡിഎഫ്‌ ഭരണത്തിൽ ജില്ലയിലെ വികസനക്കുതിപ്പും തദ്ദേശസ്ഥാപനങ്ങളിലെ ജനക്ഷേമപ്രവർത്തനങ്ങളുമാണ്‌ പ്രചാരണത്തിൽ കരുത്തായത്‌. യുനെസ്‌കോ സാഹിത്യ നഗരമായി ലോകത്തിന്റെ നെറുകിലാണിന്ന്‌ കോഴിക്കോട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home