കോൺഗ്രസ് എംഎൽഎമാർ വാഴാത്ത കോഴിക്കോട്

പി വി ജീജോ
Published on Mar 13, 2026, 01:33 AM | 2 min read
കോഴിക്കോട്
: കോഴിക്കോട്ടുനിന്നൊരു കോൺഗ്രസുകാരൻ നിയമസഭയിലെത്തിയിട്ട് പതിറ്റാണ്ടുകളായി. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും ജില്ലയിൽ കോൺഗ്രസിന് സന്പൂർണ പരാജയമായിരുന്നു. 2001ൽ എ സുജനപാലും (കോഴിക്കോട് നോർത്ത്), പി ശങ്കരനും (കൊയിലാണ്ടി) ആണ് ജില്ലയിൽനിന്ന് അവസാനമായി നിയമസഭ കണ്ട കോൺഗ്രസുകാർ. 2026ലെ തെരഞ്ഞെടുപ്പിലും അത്ഭുതങ്ങൾ ആരും പ്രതീക്ഷിക്കുന്നില്ല.
വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നിങ്ങനെ 13 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11ലും വിജയക്കൊടി പാറിച്ചത് എൽഡിഎഫായിരുന്നു. കൊടുവള്ളിയിലും വടകരയിലും ഒതുങ്ങി യുഡിഎഫ്. ഇത്തവണ ഡിസിസി പ്രസിഡന്റ് മുതലുള്ളവർ സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി രംഗത്തുണ്ട്.
ഇവരുടെ ഇടയിൽ മത്സരിക്കാൻ നേതൃത്വത്തിന്റെ ദയാവായ്‌പുതേടി കാത്തിരിക്കേണ്ട ഗതികേടിലാണ് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവർ. അവസരവാദ രാഷ്‌ട്രീയത്തിലൂടെ കുപ്രസിദ്ധിയാർജിച്ച പി വി അൻവറിനെ സ്ഥാനാർഥിയാക്കുന്നതിലുള്ള അസംതൃപ്‌തിയും പ്രതിഷേധവും വേറെ. തിരുവന്പാടി മണ്ഡലം തിരിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കവും ലീഗിനെ അസ്വസ്ഥമാക്കുന്നു.
ജനകീയരായ 11 എംഎൽഎമാർ നടപ്പാക്കിയ വൻ വികസന പദ്ധതികളാണ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തുറുപ്പുചീട്ട്. 2134 കോടി രൂപ ചെലവിൽ വയനാട്ടിലേക്ക് പുതുവഴി തുറക്കുന്ന തുരങ്കപാത രാജ്യാന്തര ശ്രദ്ധയാകർഷിച്ചു. കോടഞ്ചേരിയിലും തൊട്ടിൽപ്പാലത്തും വികസനവെളിച്ചമെത്തിച്ച് മലയോര ഹൈവേ ഗ്രാമങ്ങളുടെ ചിത്രം മാറ്റിവരയ്ക്കുന്നു.
കോഴിക്കോടിന്റെ വടക്കോട്ടേക്കുള്ള ഹൃദയകവാടമായ കോരപ്പുഴ പാലം 1940ലാണ് ബ്രിട്ടീഷുകാർ പണിതത്.
കോഴിക്കോട്
: കോഴിക്കോട്ടുനിന്നൊരു കോൺഗ്രസുകാരൻ നിയമസഭയിലെത്തിയിട്ട് പതിറ്റാണ്ടുകളായി. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും ജില്ലയിൽ കോൺഗ്രസിന് സന്പൂർണ പരാജയമായിരുന്നു.
കോരപ്പുഴക്ക് കുറുകെ 26 കോടി രൂപ ചെലവിൽ പണിത പുതിയപാലമടക്കം എൽഡിഎഫ് സർക്കാർ കോഴിക്കോടിന് നൽകിയ വികസനമുദ്രകൾ പലതുണ്ട്. പുതിയപാലത്തെ വലിയപാലം, ചെറുവണ്ണൂരിൽ അതിവേഗം പണി പൂർത്തിയാകുന്ന മേൽപ്പാലം എന്നിവ നഗരത്തെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷയാണ്. ഓഷ്യാനസ് ചാലിയം മാതൃകാ ബീച്ച് ടൂറിസം കേന്ദ്രം, പേരാന്പ്രയിലെയും കക്കോടിയിലെയും ബൈപാസുകൾ, കടലുണ്ടി ചെസ് ഗ്രാമം, ഫറോക്ക് പഴയപാലത്തിലെ ഫുഡ് സ്‌ട്രീറ്റ്, രാജ്യത്തെ ആദ്യത്തേതും ലോകത്ത് രണ്ടാമത്തേതുമായ അവയവമാറ്റ ആശുപത്രി എന്നിങ്ങനെ വികസന വിസ്‌മയങ്ങളാണ് കോഴിക്കോട്ട് തെരഞ്ഞെടുപ്പുചർച്ചയാകുന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍) ശേഷം ജില്ലയിൽ 26,57,478 വോട്ടര്‍മാരാണുള്ളത്. 12,98,343 പുരുഷന്മാരും 13,59,102 സ്ത്രീകളും 33 ട്രാന്‍സ്ജെന്‍ഡർമാരും.










0 comments