Deshabhimani

ഉപരാഷ്ട്രപതിയുടെ വാഹനത്തിനു പോകാനുള്ള നിയന്ത്രണം മറികടന്നു; ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്

Ambulance.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 29, 2026, 05:40 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനു പോകാനുള്ള ഗതാഗതനിയന്ത്രണം മറികടന്ന് രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മുക്കം സ്വദേശി ഷിഹാബിനെതിരെയാണ് കേസ്.


ആംബുലൻസിലെ രോഗിയുടെ നില അതീവ ഗുരുതരമാണെന്നും ഉടൻ തന്നെ പോയില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാകുമെന്നും പൊലീസിനെ അറിയിച്ചിട്ടും കടത്തിവിട്ടില്ല. അശ്രദ്ധമായി വാഹനം ഓടിച്ചു, പോലീസ് കൈ കാണിച്ചിട്ട് നിർത്തിയില്ല എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് ഷിഹാബിനെതിരെ ചുമത്തിയിരിക്കുന്നത്.


ഒക്ടോബർ 16 നു നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ കോഴിക്കോടെത്തിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പെരിക്കേറ്റ രോഗിയെയുംകൊണ്ടുപോകുകയായിരുന്നു ഷിഹാബ്.


പലതവണ രോഗിയുടെ നില അതീവഗുരുതരമാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും കടത്തിവിടാത്തതിനെത്തുടർന്ന് റോങ് സൈഡ് കയറി പോകുകയായിരുന്നു. ആംബുലൻസ് തുറന്ന് നോക്കി രോഗിയുടെ അവസ്ഥ കണ്ടിട്ടും കടത്തിവിട്ടില്ലെന്ന് രോഗിയുടെ ബന്ധു പറഞ്ഞു. ആംബുലൻസ് ഡ്രൈവറായ ഷിഹാബ് മുൻ കാരശ്ശേരി പഞ്ചായത്ത് മെമ്പറാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home