തേനി ജയിൽ ചാട്ടം: ജയിൽ ഡിജിപിയെ മാറ്റി തമിഴ്നാട് സർക്കാർ

സന്ദീപ് റോയ് റാത്തോഡ് (ഇടത്) ജയിലിൽനിന്ന് ചാടിപ്പോയ തടവുകാർ (വലത്)
തേനി : തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽനിന്ന് 17 തടവുകാർ ചാടിപ്പോയ സംഭവത്തിൽ ജയിൽ ഡിജിപി സന്ദീപ് റോയ് റാത്തോഡിനെ മാറ്റി തമിഴ്നാട് സർക്കാർ. ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി.
ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെൽവം എന്നിവരുൾപ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു.
തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻമാരെ ആക്രമിച്ചാണ് തടവുകാർ ജയിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പിന്നീട് പകൽ സമയത്ത് എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു.








0 comments