മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അറസ്റ്റ്: ജീവനക്കാർ പ്രതിഷേധിച്ചു

പിഎസ്‍സി എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിലുണ്ടായ സാങ്കേതികപ്പിഴവ് സംബന്ധിച്ച കേസിൽ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ അറസ്റ്റ് ചെയ്തതിൽ ജീവനക്കാർ പ്രതിഷേധിച്ചു. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ആസ്ഥാന ഓഫീസിലെ കമീഷൻ ഹാളിന് മുമ്പിൽ ധർണ നടത്തി.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ വീഴ്‌ചകൾക്ക് വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് ശക്തമായ നിയമം നിലവിലിരിക്കെയാണ് ജീവനക്കാർക്കെതിരെ ക്രിമിനിൽ കേസ് ചാർജ് ചെയ്‌തതെന്നും പിഴവുകളുടെ പേരിൽ ഇത്തരം കിരാതമായ നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പിഎസ്‍സി എംപ്ലോയീസ് യൂണിയൻ പറഞ്ഞു.
ധർണ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ബി ബിജു, ജില്ലാ സെക്രട്ടറി ആർ ഗോപകുമാർ, സെക്രട്ടറിമാരായ വി എസ് രാജീവ്, ഷിബു ഗണേഷ് ജി, ട്രഷറർ എ എസ് ഷിബു എന്നിവർ സംസാരിച്ചു.








0 comments