ad
Deshabhimani

പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ എല്ലാ ബാറ്ററികളും മാറ്റും

മെഡിക്കൽ കോളേജില്‍ പുക; ഫോറന്‍സിക് സംഘം പരിശോധിച്ചു

KKD MEDICAL CLG
avatar
സ്വന്തം ലേഖകൻ

Published on May 07, 2025, 12:15 AM | 1 min read

കോഴിക്കോട്: കോഴിക്കോട്‌ ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിലെ പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍ ഫോറൻസിക് വിദ​ഗ്ധ സംഘം പരിശോധന നടത്തി. രണ്ടുദിവസങ്ങളിലായി കെട്ടിടത്തിന്റെ മൂന്ന്‌, ആറ്‌ നിലകളിൽ പുക ഉയർന്ന സാഹചര്യത്തിലാണ്‌ പരിശോധന നടത്തിയത്‌. കണ്ണൂര്‍ റീജണൽ ഫോറൻസിക് സയൻസ് ലാബിൽനിന്നുള്ള സയിന്റിഫിക്ക്‌ ഓഫീസർ ശ്രുതിലേഖയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ, ജീവനക്കാർ, രോ​ഗികളുടെ ബന്ധുക്കൾ, ബയോ മെഡിക്കൽ ഉദ്യോ​​ഗസ്ഥർ എന്നിവരുടെ മൊഴിയെടുത്തു. യുപിഎസ് കമ്പനിയോടും ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് (എഎംസി) നൽകിയ കമ്പനിയോടും വിശദീകരണം ആവശ്യപ്പെട്ടു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാ​ഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തി. പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ എല്ലാ നിലയിലെയും യുപിഎസ് ബാറ്ററികൾ മാറ്റും. ഒന്നാം നിലയിലെ എംആർഐ യൂണിറ്റിലെ 120 ബാറ്ററികൾ മാറ്റിസ്ഥാപിച്ചു. അതിനിടെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള അഞ്ചംഗ വിദഗ്ധസമിതി വെള്ളിയാഴ്ച കോഴിക്കോട് ​ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തും. കോട്ടയം മെഡി. കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home