കോന്നി പാറമട അപകടം: ഒരു മൃതദേഹം പുറത്തെടുത്തു; മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

പാറമടയിൽനിന്ന് കണ്ടെടുത്ത ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കുന്നു | ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
കോന്നി: പത്തനംതിട്ട പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുകയാണ്. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പാറമടയിൽ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റർ ബിഹാർ സ്വദേശി അജയ് റായ് (38), സഹായി ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് ജോലി ചെയ്തിരുന്നത്.
സ്ഥലത്ത് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്. തിരുവല്ലയിൽ നിന്ന് 27 അംഗ എൻഡിആർഎഫ് സംഘവും സംഭവസ്ഥലത്തിലേക്ക് തിരിച്ചു. നിലവിൽ കോന്നി താലുക്ക് ദുരന്ത നിവാരണം ഡെപ്യൂട്ടി തഹസിൽദാർ, ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തുണ്ട്.









0 comments