ad
Deshabhimani

മണ്ണിടിച്ചിൽ ഉണ്ടായിട്ടും കോന്നി സന്ദർശിച്ചില്ല; അവലോകനയോഗവും മുഖ്യമന്ത്രി അറിയിച്ചില്ല: കെ യു ജനീഷ് കുമാർ എംഎൽഎ

Janish Kumar.jpg
വെബ് ഡെസ്ക്

Published on Aug 05, 2026, 08:12 AM | 1 min read

കോന്നി: മണ്ണിടിച്ചിൽ അടക്കം ഉണ്ടായിട്ടും കോന്നി മണ്ഡലം ഒരിക്കൽ പോലും മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിച്ചില്ലെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലയാണ് പത്തനംതിട്ട. റാന്നി, ആറന്മുള പ്രദേശം മുഖ്യമന്ത്രി സന്ദർശിച്ചു.


ശേഷം എംഎൽഎമാരെയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി അവലോകനയോഗവും ചേർന്നു. എന്നാൽ ഈ യോഗവും തന്നെ അറിയിച്ചിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. വീടുകളിൽ ശുചീകരണം നടത്താനുള്ള 10,000 രൂപ ഉണ്ടാണ് നൽകുമെന്നും മഴക്കെടുതി കൃത്യമായി ചർച്ച ചെയ്ത് വിലയിരുത്തുമെന്നും അവലോകനയോഗത്തിൽ തീരുമാനായി എന്നാണ് മുഖ്യമന്ത്രി പറയുന്നത്.


എന്നാൽ കോന്നിയോട് വ്യക്തമായ അവഗണനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവല്ലയിൽ എസ്എംഇ സ്കൂളിലെ ദുരിതാശ്വാസക്യാമ്പിന്റെ പടിക്കൽ വരെ എത്തിയിട്ട് മുഖ്യമന്ത്രി കയറാതെ പോയെന്നും പരാതി ഉയർന്നിട്ടുണ്ട്. തിരുവല്ല നഗരസഭയിൽ ഏറ്റവുമധികം കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പാണ് എസ്എംഇ സ്കൂളിലേത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home