ad
Deshabhimani

വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം; തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്ന്

fire
വെബ് ഡെസ്ക്

Published on Apr 20, 2025, 03:52 PM | 1 min read

കോന്നി: വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ, വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്ന് തീ പടർന്നുവെന്ന് ഫോറൻസിക് വിദ​ഗ്ദർ. വ്യക്തത വരുത്താൻ ഇലക്ട്രിക് ഇൻസ്പെക്ട്രറേറ്റ് ഉദ്യോ​ഗസ്ഥർ നാളെ സ്ഥലം പരിശോധിക്കും. ഇന്നലെ രാത്രിയാണ് ഇളകൊള്ളൂർ ലക്ഷം വീട് കോളനിയിൽ സോമൻ നായരുടെ മകൻ മഹേഷ് (മനോജ് -37) വീടിന് തീപിടിച്ച് മരിച്ചത്.


വീട് കത്തുന്നതു കണ്ട് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്നും ഫയർഫോഴ്സും, പൊലീസും എത്തി തീ അണച്ചെങ്കിലും വീടിനുള്ളിൽ മനോജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയം വീട്ടിൽ പിതാവ് സോമൻ നായരും, മാതാവ് വനജയും ഉണ്ടായിരുന്നെങ്കിലും ഇവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home