print edition അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം സമാപിച്ചു

കൊച്ചി
അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊങ്കണി സാഹിത്യസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി എൻ നഗരേഷ് ഉദ്‌ഘാടനം ചെയ്തു. ഗോവയിലെ കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അധ്യക്ഷനായി. സാഹിത്യകാരൻ ജയന്ത് കൈക്കിണി മുഖ്യാതിഥിയായി. ഓൾ ഇന്ത്യ കൊങ്കണി പരിഷത്ത് വർക്കിങ് പ്രസിഡന്റ് ചേതൻ ആചാര്യ, സെക്രട്ടറി സ്നേഹ സബ്നിസ്, ടി ആർ സദാനന്ദ് ഭട്ട്, ആനന്ദ് ജി കമ്മത്ത്, ഹെൻറി മെൻഡോൺസ എന്നിവർ സംസാരിച്ചു.
വിവിധ വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. ‘കൊങ്കണി സാഹിത്യത്തിന്റെ മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം' എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ മഹാരാഷ്ട്രയിൽനിന്നുള്ള ശൈലേന്ദ്ര മേത്ത അധ്യക്ഷനായി. ഡോ. ഗ്ലെനിസ് മെൻഡോൺക, ആർ എസ് ഭാസ്കർ, ഡോ. രമിത ഗുരവ്, മിലിന്ദ് എം ഹമൽ എന്നിവർ സംസാരിച്ചു. ‘കൊങ്കണി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. മെൽവിൻ റോഡ്രിഗസ് മോഡറേറ്ററായി.
രണ്ടുദിവസമായി ആറ് സെഷനുകളായാണ് സാഹിത്യസമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 700 പ്രതിനിധികൾ പങ്കെടുത്തു. കൊങ്കണി സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി എഴുത്തുകാർ പങ്കെടുത്തു. കൊങ്കണി ഭാഷാസാഹിത്യ രചനകളുടെ പ്രകാശനവും നടന്നു.










0 comments