കൊല്ലത്തെ കൊലപാതകം
യുവതിയുടെ മാതാപിതാക്കളോട് വിരോധം: തേജസ് എത്തിയത് കൊല്ലാൻ ഉറപ്പിച്ചു തന്നെ

കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർഥിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണ റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതിന് പ്രതി തേജസ് രാജിന് യുവതിയുടെ മാതാപിതാക്കളോട് വിരോധമുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
സഹോദരനെയും മാതാപിതാക്കളെയും കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. പ്ലസ്ടു കാലംമുതൽ പെൺകുട്ടിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. തൊഴിൽ പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചായിരുന്നു. തേജസ് സിവിൽ പോലീസ് പരീക്ഷ പാസായെങ്കിലും കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇതിനിടെ യുവതിക്ക് ജോലി ലഭിച്ചു.
പ്രതികാരത്തിന് ഇരയായത് സഹോദരൻ
വിവാഹ നിശ്ചയം വരെ കഴിഞ്ഞെങ്കിലും പെൺകുട്ടി പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി. പ്രതികാരം വർധിച്ചതോടെ കൂരകൃത്യത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമ വിവര റിപ്പോർട്ട് .
തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഫെബിന്റെ അഛൻ ജോർജ് ഗോമസിനും കുത്തേറ്റു.
പർദ്ദയുടെ മാതൃകയിൽ കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി തേജസ് കൊല്ലപ്പെട്ട ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. കൈയിൽ രണ്ട് ടിന്ന് പെട്രോളും കരുതിയിരുന്നു. ആദ്യം ഫെബിന്റേയും പിതാവ് ജോർജിന്റേയും ദേഹത്തേയ്ക്ക് പെട്രോൾ ഒഴിച്ചു. പിന്നീടാണ് കത്തികൊണ്ട് ഇരുവരേയും ആക്രമിച്ചത്. കൊല്ലം ചെമ്മാൻമുക്കിലെ ട്രാക്കിലാണ് തേജസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.










0 comments